കുവൈത്തിൽ തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

  • 19/12/2021

കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്നലെ തുടങ്ങിയ മഴ തിങ്കളാഴ്ച വരെ നീളുമെന്ന് കാലാവസ്ഥ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി. സീസണിന്റെ തുടക്കം മുതൽ രാജ്യത്തുണ്ടായ വരൾച്ചയ്ക്ക് മഴ ഒരു ശമനം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വരെ മഴ തുടരുമെന്നും ഇടവിട്ട് മഴ ഉണ്ടാകുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ മുഹമമ്ദ് കരം പറഞ്ഞു. തിങ്കളാഴ്ച വരെ മിതമായ അവസ്ഥയിൽ തെക്കുകിഴക്കൻ കാറ്റമുണ്ടാകും. അതിന് ശേഷം കാറ്റിന്റെ ദിശ വടക്കു പടിഞ്ഞാറേക്ക് മാറും.

രാജ്യത്തെ തുടരുന്ന മഴ താപനിലയിലും കുറവ് വരുത്തിയിട്ടുണ്ട്. പരമാവധി ഉയർന്ന താപനില 20 ഡി​ഗ്രിയിൽ താഴെയാണെന്നും കുറഞ്ഞ താപനില എട്ടാണെന്നും അദ്ദേഹം പറഞ്ഞു. സബരിയ 3.75 എംഎ, അബ്‍ദലി 2.10 എംഎം, ജഹ്റ 2.10 എംഎം, മുട്രിബ 1.13 എംഎം, കുവൈത്ത് വിമാനത്താവളം 0.92 എംഎം, വഫ്ര 0.72 എംഎം, മിന അൽ അഹമ്മദി 0.30 എംഎം, കുവൈത്ത് സിറ്റി 0.10 എംഎം എന്നിങ്ങനെയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇതുവരെ മഴ ലഭിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News