കുവൈത്തിൽ കൊവിഡ് കേസുകളിൽ നേരിയ വർധന; അടച്ചുപൂട്ടൽ സാധ്യതകൾ തള്ളി ആരോ​ഗ്യ വൃത്തങ്ങൾ

  • 19/12/2021

കുവൈത്ത് സിറ്റി: യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ പടരുന്ന സാഹചര്യത്തിലും രാജ്യത്തെ ആരോ​ഗ്യ അവസ്ഥ മെച്ചപ്പെട്ട നിലയിലാണെന്ന് വ്യക്തമാക്കി കുവൈത്ത് ആരോ​ഗ്യ വിഭാ​ഗം. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. ഇന്നലെ 51 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അതിന് തലേന്ന് 81 കേസുകളാണ് വന്നത്. ഈ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ആരോ​ഗ്യ വിഭാ​ഗം ഊന്നിപ്പറയുന്നത്.

ഫലപ്രദമായ വാക്സിനേഷൻ എന്ന മാർ​ഗം ഉള്ളപ്പോൾ വീണ്ടും ഒരു അടച്ചുപൂട്ടലിലേക്കുള്ള സാധ്യതകൾ ആരോ​ഗ്യ വൃത്തങ്ങൾ തള്ളുകയാണ്. വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ട് പോയതിനാൽ കൊവി‍ഡ് കേസുകളിൽ നേരിയ വർധനവ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണ് ആരോ​ഗ്യമന്ത്രാലയം അനുമാനിക്കുന്നത്. രാജ്യത്തെ വാക്സിനേഷൻ നിരക്ക് വളരെ മികച്ചതാണെന്ന് ആരോ​ഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബാഹ് പറഞ്ഞു. സാമൂഹ്യ പ്രതിരോധ ശേഷി നിലനിർത്തുന്നതിന് ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശ്രമങ്ങൾക്ക് എല്ലാവരും ഒപ്പമുണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News