അഴിമതി തടയുന്നതിൽ പരാജയം; കുവൈത്തിന് ഞെട്ടലായി പുതിയ റിപ്പോർട്ട്

  • 19/12/2021

കുവൈത്ത് സിറ്റി: നിയമങ്ങൾ കൃത്യമായി പാലിച്ച് സുതാര്യതയുള്ള പ്രവർത്തനങ്ങളുമായി രാജ്യത്തെ നേട്ടങ്ങളിലേക്ക് എത്തിക്കാൻ യോജിച്ചുള്ള പ്രവർത്തനങ്ങൾ ഏറ്റവും ആവശ്യമായ കാലത്ത് പൊതു അഴിമതി വിരുദ്ധ അതോറിറ്റി 'നസ്ഹ' ആദ്യ റിപ്പോർട്ടിൽ ഞെട്ടി രാജ്യം. അഴിമതിക്കെതിരെ പോരാടുന്നതിൽ ചില സർക്കാർ ഏജൻസികൾ പരാജയമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതുപോലെ പൊതു പണം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുന്ന പ്രവർത്തനങ്ങളോട് പ്രതിബദ്ധതക്കുറവ് ഉള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. 

ബിസിനസ് സ്ഥാപിക്കൽ, കെട്ടിട പെർമിറ്റ് നേടൽ, വസ്തു രജിസ്റ്റർ ചെയ്യൽ, നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കൽ, അതിർത്തി കടന്നുള്ള വ്യാപാരം തുടങ്ങിയ എട്ട് ഘടകങ്ങളുടെ മെച്ചപ്പെടുത്തലോടെ ലോകത്തിലെ ഏറ്റവും പരിഷ്കൃതരായ 10 രാജ്യങ്ങളിൽ കുവൈത്ത് ഉൾപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 

എങ്കിലും ചില സർക്കാർ ഏജൻസികൾ കുവൈത്തിന്റെ നയങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നുണ്ട്. സിവിൽ സർവ്വീസ് ബ്യൂറോ ഒട്ടും മെച്ചപ്പെടുന്നുമില്ല. റിപ്പോർട്ട് തയാറാക്കാനായി നടത്തിയ സർവ്വേയിൽ രാജ്യത്ത് കൈക്കൂലി സാധ്യത വർധിക്കുന്നതായാണ് അഭിപ്രായം രേഖപ്പെടുത്തിയത്. തങ്ങളോട് കൈക്കൂലി ആവശ്യപ്പെട്ടതായി 26 ശതമാനം പൗരന്മാരും പ്രതികരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News