ഇന്ത്യന്‍ എംബസ്സിയില്‍ പ്രതിമാസ ഓപ്പന്‍ ഹൗസ് ഡിസംബർ 22-ന്

  • 19/12/2021

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസ്സി  സംഘടിപ്പിക്കുന്ന  ഓപ്പണ്‍ ഹൗസ് ഡിസംബർ  22-ന് ബുധനാഴ്ച 03.30 ന് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടക്കും. ഓപ്പൺ ഹൗസിന്റെ മുഖ്യ വിഷയങ്ങൾ കുവൈത്തിലെ  'എഞ്ചിനീയർമാരും' 'നഴ്സുമാരും'  എന്നതാണ്.കുവൈത്തിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഓപ്പൺ ഹൗസിൽ  പ്രവേശനമുണ്ട്, ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ  താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനായി വിവരങ്ങൾ  Community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. കോവിഡ് വാക്‌സിനേഷൻ പൂർത്തിയായവർക്ക് മാത്രമായിരിക്കും പ്രവേശനം. ഓപ്പൺ ഹൗസിൽ ചേരാൻ എംബസ്സി  സന്നദ്ധപ്രവർത്തകരെയും ക്ഷണിച്ചിട്ടുണ്ട്. 

വിഷയവുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ചോദ്യങ്ങളുള്ളവർക്ക് അവരുടെ ചോദ്യങ്ങൾ പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈത്തിലെ കോൺടാക്റ്റ് നമ്പർ, വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന അഡ്രസ്സിൽ ഇമെയിൽ അയയ്ക്കാം.


Related News