ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ 143 ആയി

  • 19/12/2021

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. നിലവില്‍ 143 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തെലങ്കാന, മഹാരാഷ്ട്ര, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു. 

കേരളത്തില്‍ ഇന്നലെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 11 ആയി ഉയര്‍ന്നിരുന്നു. 

മഹാരാഷ്ട്രയില്‍ 8 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ എണ്ണം 48 ആയി. ശനിയാഴ്ച 12 കേസുകളാണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തെലങ്കാനയില്‍ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 20 ആയി. കര്‍ണാടകയില്‍ ഇന്നലെ ആറ് കേസുകളാണ് സ്ഥിരീകരിച്ചത്.

Related News