ഫർവാനിയ ഗവർണറേറ്റിൽ താമസ, തൊഴിൽ നിയമം ലംഘിച്ച 21 പേരെ പിടികൂടി

  • 19/12/2021

കുവൈറ്റ് സിറ്റി : ഫർവാനിയ ഗവർണറേറ്റിൽ താമസ, തൊഴിൽ നിയമം ലംഘിച്ച 21 പേരെ “റസിഡൻസി ഇൻവെസ്റ്റിഗേഷൻസ്” പിടികൂടി.ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം റസിഡൻസി നിയമം ലംഘിക്കുന്നവരെ പിടികൂടാനും വ്യാജ തൊഴിലാളികൾക്കെതിരെ പോരാടാനുമുള്ള റസിഡൻസി അഫയേഴ്‌സ് നടത്തിയ സുരക്ഷാ പരിശോധനകളുടെ തുടർച്ചയിലാണ് ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചത് . 

തങ്ങളുടെ സ്വകാര്യ സ്പോൺസർഷിപ്പിലല്ലാതെ തൊഴിലാളികളെ പാർപ്പിക്കരുതെന്നും, ബന്ധപ്പെട്ട  വിവരങ്ങൾ അറിയിക്കാനായി  അതിനായി എമർജൻസി ഫോണിലേക്കോ (112) അല്ലെങ്കിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സിലേക്കോ വിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഭരണകൂടം എല്ലാവരോടും ആവശ്യപ്പെടുന്നു. : 97288200-25582555-9728821 .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News