രാജ്യാന്തര വേദിയിൽ കുവൈത്തിന് അഭിമാനമായി നേത്രരോഗ വിദഗ്‌ധൻ ഡോ. അൽ സബാറ്റി

  • 19/12/2021

കുവൈത്ത് സിറ്റി: റെറ്റിന രോഗങ്ങളെക്കുറിച്ച് ഇറ്റലിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിന് മുന്നിൽ തത്സമയ  സംപ്രേക്ഷണം വഴി രണ്ട് മിനിറ്റ് ശസ്ത്രക്രിയ നടത്തി കുവൈത്ത് നേത്രരോഗ വിദഗ്‌ധൻ ഡോ. ഖാലിദ് അൽ സബാറ്റി. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖരായ സ്പെഷ്യലിസ്റ്റുകളിൽ ഒപ്പം ഇത്തരത്തിൽ ഒരു കാര്യത്തിൽ ഒരു ഗൾഫ് സർജൻ ആദ്യമായാണ് പങ്കാളിയാകുന്നത്. റോമിലെ കൺവൻഷൻ സെന്ററിലാണ് മെഡിക്കൽ കോൺഫറൻസ് നടന്നത്.

റെറ്റിനയുടെ ചികിത്സയിൽ അദ്ദേഹം വികസിപ്പിച്ച ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ ലോകമെമ്പാടുമുള്ള 25 ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായി കുവൈത്ത് സ്പെഷ്യലൈസ്ഡ് ഐ സെന്റർ ഡയറക്ടർ ഡോ. അൽ സബാറ്റിയും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇറ്റലി വേദിയൊരുക്കിയ നാലാം വാർഷിക കോൺഫറൻസിൽ 1,800 റെറ്റിനൽ സർജന്മാരാണ് പങ്കെടുത്തത്. ഈ വലിയ വേദിയിൽ കുവൈത്തിന് പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അൽ സബാറ്റി പ്രതികരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News