ഏഷ്യൻ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കുവൈത്ത് കരാട്ടെ ടീമിന് സ്വര്‍ണ്ണം

  • 19/12/2021

കുവൈത്ത് സിറ്റി : ഏഷ്യൻ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കുവൈത്ത് കരാട്ടെ ടീമിന്  സ്വര്‍ണ്ണവും വെള്ളിയും. ഇതോടെ കസാക്കിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മെഡല്‍ നേട്ടം പത്തായി ഉയര്‍ത്തി. 76 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിൽ അലി അൽ അലിയാണ് രാജ്യത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയത്. 

ദേശീയ താരങ്ങളായ അബ്ദുല്ല അൽ മുതൈരിയും സാദ് അൽ ഹൽഫിയും ഈ വിഭാഗത്തില്‍ മുന്നാം സ്ഥാനം നേടി. കായിക താരങ്ങള്‍ക്ക് എന്നും നിറഞ്ഞ പിന്തുണയാണ് രാജ്യം നല്‍കുന്നതെന്നും അന്താരാഷ്ട്ര തലത്തില്‍ വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകളില്‍ കൂടുതൽ മികച്ച നേട്ടങ്ങൾക്കായി ടീം പരിശ്രമിക്കുമെന്ന് കുവൈറ്റ് കരാട്ടെ ഫെഡറേഷൻ മേധാവി മുഹമ്മദ് അൽ ജാസം പറഞ്ഞു.  

Related News