പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ കുവൈത്ത് സന്ദർശിച്ചേക്കില്ല

  • 19/12/2021

കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ കുവൈത്ത് സന്ദർശിച്ചേക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കുവൈത്ത് സന്ദ​ർശിക്കുമെന്ന തരത്തിൽ നേരത്തെ  റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ പ്രധാനമന്ത്രിയുടെ ഷെഡ്യൂളിൽ കുവൈത്ത് ഇല്ലെന്നാണ് റിപ്പോർട്ടുകൾ . ജനുവരിൽ യുഎഇ എക്സ്പോ 2020 സന്ദർശിക്കാനുള്ള യാത്രയിൽ പ്രധാനമന്ത്രി കുവൈത്തും ഉൾപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്.

40 വർഷങ്ങൾക്ക് മുമ്പാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവസാനമായി കുവൈത്ത് സന്ദർശിച്ചത്. അമീർ ഷെയഖ് സാദ് അൽ അബ‍്‍ദുള്ള അൽ സലീം അൽ സബായുടെ ക്ഷണം സ്വീകരിച്ച് 1981ൽ ഇന്ദിര ​ഗാന്ധിയായിരുന്നു അന്ന് കുവൈത്തിലെത്തിയത്. ഇപ്പോൾ ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം ആറംഭിച്ചതിന്റെ 60-ാം വാർഷികം ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഊഷ്മളമായ ബന്ധമാണ് തുടരുന്നതും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News