കുവൈത്തിൽ എറണാകുളം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

  • 19/12/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ എറണാകുളം സ്വദേശിനിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി, മുവാറ്റുപുഴ     വാഴക്കുളം കവന തനിക്കുന്നേല്‍ ഷൈനി ജോൺസൻ  (49) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.  

ഏതാനും ദിവസങ്ങളായി ഇവരെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് വിവരമില്ലായിരുന്നു. തുടര്‍ന്ന് കുവൈത്തിലെ സാമൂഹ്യപ്രവര്‍ത്തകനായ മുബാറക് കമ്രാത്ത്,  എറണാകുളം അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ ഷൈനിയുടെ മകന്‍ ബന്ധപ്പെടുകയായിരുന്നു, തുടരന്യോഷണത്തിൽ  മംഗഫ് ബ്ലോക്ക് നാലിൽ ഒരു സ്ത്രീ റൂമിൽ മരണപ്പെട്ട വിവരം ലഭിക്കുകയും  മരണപ്പെട്ടത് ഷൈനി ആണെന്നും വ്യക്തമായി

വിവരം കുടുംബങ്ങളെ അറിയിതിനെത്തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം തേടി ആവോലി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മെമ്പര്‍ പ്രീമ സിമിക്‌സ് ഡീന്‍ കുര്യാക്കോസ് എംപിയെ വിവരം അറിയിച്ചിരുന്നു.

ഭര്‍ത്താവ്: ജോണ്‍സണ്‍. മക്കള്‍: നിമിഷ, നിഖിത, നിവ്യ, എഡ്വിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കെകെഎംഎ മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News