സാമ്പത്തിക സ്വാതന്ത്ര്യം; ആ​ഗോള തലത്തിൽ കുവൈത്തിന് 98-ാം സ്ഥാനം

  • 19/12/2021

കുവൈത്ത് സിറ്റി: ഹ്യൂമൻ ഫ്രീഡം ഇൻ‍ഡക്സിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുവൈത്ത്. കാന‍ഡിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടും അമേരിക്കയിലെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടും തയാറാക്കിയ 2021ലെ പട്ടികയിൽ 121സ്ഥാനമാണ് കുവൈത്തിനുള്ളത്. അറബ് ലോക്ത് കുവൈത്ത് നാലാം സ്ഥാനത്താണ്. അതേസമയം, ഇതേ സൂചികയിലെ സാമ്പത്തിക സ്വാതന്ത്ര്യ വിഭാ​ഗത്തിൽ കുവൈത്ത് ആ​ഗോള തലത്തിൽ 98-ാം സ്ഥാനത്താണ് ഉള്ളത്. വ്യക്തിഗത, സിവിൽ, സാമ്പത്തിക സ്വാതന്ത്ര്യം എന്നീ പ്രധാന സൂചകങ്ങൾ വച്ച് 165 രാജ്യങ്ങളെ വിലയിരുത്തിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

വ്യക്തി​ഗത സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ കുവൈത്ത് ലോകത്ത് 120-ാം സ്ഥാനത്താണ്. ​സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഗൾഫിൽ ഒന്നാം സ്ഥാനത്തുള്ളത് ബഹറൈനാണ്. പിന്നാലെ രണ്ടാം സ്ഥാനത്ത് യുഎഇയും മൂന്നാമത് ഖത്തറുമാണ്. നാലമത് സൗദി അറേബ്യ എത്തിയപ്പോൾ അഞ്ചാം സ്ഥാനത്താണ് കുവൈത്തുള്ളത്. ഹ്യൂമൻ ഫ്രീഡം ഇൻ‍ഡക്സിൽ അറബ് രാജ്യങ്ങളിൽ ജോർദാൻ ആണ് ഒന്നാമതുള്ളത്. ലെബനൻ രണ്ടാം സ്ഥാനത്തും ടൂണീഷ്യ മൂന്നാമതും എത്തിയപ്പോൽ കുവൈത്തിന് നാലാം സ്ഥാനമുണ്ട്. ​ആ​ഗോള തലത്തിൽ സ്വിറ്റ്സർലാൻഡ് ആണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡ് രണ്ടാമത് എത്തിയപ്പോൾ ഡെൻമാർക്ക് ആണ് മൂന്നാം സ്ഥാനത്ത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News