ഒമൈക്രോൺ വ്യാപനം; രണ്ട് പിസിആർ ടെസ്റ്റുകളും നിർബന്ധിത ഹോം ക്വാററ്റീനും നടപ്പിലാക്കുവാന്‍ ആലോചന

  • 20/12/2021

കുവൈത്ത് സിറ്റി : കൊവിഡ് പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കുവൈത്തില്‍ എത്തുന്ന എല്ലാവർക്കും രണ്ട് പിസിആർ ടെസ്റ്റുകളും നിർബന്ധിത ഹോം ക്വാററ്റീനും നടപ്പിലാക്കുവാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍.രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർ ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  

ലോകത്തിലെ 91 രാജ്യങ്ങളിലാണ് ഇതുവരെ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്. വ്യാപനം വളരെ കുറഞ്ഞ ദക്ഷിണാഫ്രിക്കയിലെ ഡെൽറ്റ വേരിയന്റിനേക്കാൾ വളരെ വേഗത്തിലാണ് ഒമൈക്രോൺ പടരുന്നതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഡെൽറ്റ വകഭേദത്തെക്കാൾ ഒമൈക്രോൺ സാമൂഹ്യ വ്യാപനത്തിന് കാരണമായേക്കുമെന്നാണ് കരുതപ്പെടുന്നത്.അതേസമയം ഒമൈക്രോൺ ഭീതി ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

അത്യാവശ്യമല്ലാത്ത യാത്രകൾ, കൂട്ടംകൂടലുകൾ എന്നിവ ഒഴിവാക്കേണ്ട സമയമാണിത്.  ചെറിയ ആഘോഷങ്ങൾ പോലും നിയന്ത്രിക്കണം. ഹോട്ടലുകൾ, മാളുകൾ, സിനിമാശാലകൾ, ഗതാഗതം, വിവാഹ ഹാളുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും രാജ്യത്ത്  പുതിയ വകഭേദം പടര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News