വാഹനം നടു റോഡിൽ തകരാറിലായി. പുതുപുത്തൻ കാർ സമ്മാനമായി നല്‍കി സൗദി രാജകുമാരൻ തുർക്കി ബിൻ തലാൽ അൽ സൗദി

  • 20/12/2021

അസീര്‍ ( സൌദിഅറേബ്യ) : നടു റോഡിൽ വാഹനം തകരാറിലായ സ്വദേശിക്ക് പുതിയ വാഹനം സമ്മാനമായി നല്‍കി സൗദി രാജകുമാരൻ തുർക്കി ബിൻ തലാൽ അൽ സൗദി. സൗദി അറേബ്യയിലെ അസീറിലാണ് സംഭവം. അസീറിലെ മഹായേലിൽ റോഡിന് നടുവിൽ വാഹനം കേടായി നിന്ന സ്വദേശിക്കാണ് ഗവര്‍ണ്ണരുടെ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. അസീറിലൂടെ  സഞ്ചരിക്കുകയായിരുന്ന ഗവര്‍ണ്ണര്‍ വാഹനം തകരാറിലായത് കണ്ടെതിനെ തുടര്‍ന്ന് സ്വദേശിയുടെ അടുത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് വിവരങ്ങള്‍  അന്വേഷിച്ച സൗദി രാജകുമാരൻ അദ്ദേഹത്തിന്‍റെ നിസ്സഹായാവസ്ഥ മനസ്സിലാക്കുകയും തന്‍റെ സ്വന്തം കാറില്‍ സൗദി പൌരനേയും കൂട്ടി  കാർ ഷോറൂമിലേക്ക് കൊണ്ടുപോയി പുതിയ ടൊയോട്ട ഹിലക്‌സ് വാങ്ങി നല്‍കുകയുമായിരുന്നു. സംഭവത്തിന്‍റെ  ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ്  സൗദി രാജകുമാരൻ തുർകി ബിൻ തലാൽ അൽ സൗദിനെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തിയത്.

Related News