വണ്ടി ബക്കാലയില്‍ മോഷണം; സ്വദേശികളെ പിടികൂടി.

  • 20/12/2021

കുവൈത്ത് സിറ്റി : വണ്ടി ബക്കാലയില്‍ നിന്നും സാധങ്ങള്‍ മോഷ്ടിച്ച സ്വദേശികളായ രണ്ട് യുവാക്കളെയും യുവതിയെയും പോലിസ് അധികൃതര്‍ അറസ്റ്റ് ചെയ്തു,കബ്ദ് മേഖലയില്‍ നിരന്തരം കളവുകള്‍ നടക്കുന്നത് റിപ്പോര്‍ട്ട് ചെയപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന്‍റെ നേതൃത്വത്തില്‍  പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. സംശയാസ്പദമായ രീതിയില്‍ മൊബൈൽ പലചരക്ക് കടയില്‍ പ്രവേശിച്ച  സ്ത്രീയെയും ഇരുപത് വയസ്സുള്ള രണ്ട് പുരുഷന്മാരെയും പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറി. 

Related News