മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ചവരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം

  • 21/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ട് ഡോസ് അംഗീകൃത വാക്‌സിനുകൾ സ്വീകരിച്ചവർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആദ്യ ഘട്ടത്തിലെ നയങ്ങളിലേക്ക് മടങ്ങരുതെന്ന് സർക്കാരിനോട് ടൂറിസം ആൻഡ് ട്രാവൽ ഓഫീസസ് തലവൻ മുഹമ്മദ് അൽ മുത്തൈരി. നിലവിലെ യാത്രാ ആവശ്യകതകൾ മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് ആരോഗ്യ നടപടിക്രമങ്ങൾ കർശനമാക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വച്ചു. ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ ആരോ​ഗ്യ അവസ്ഥയ്ക്ക് സ്ഥിരത കൈവന്നിട്ടുണ്ട്.

അതുകൊണ്ട് തന്നെ അതിന് അനുസൃതമായി മുന്നോട്ട് പോകാനുള്ള  ശുപാർശകളാണ് കൊവിഡിനെ നേരിടുന്നതിനുള്ള മന്ത്രിതല എമർജൻസി കമ്മിറ്റി സ്വീകരിക്കേണ്ടത്. അംഗീകൃത വാക്സിനുകളുടെ മൂന്ന് ഡോസ് സ്വീകരിച്ചവർക്ക് ഹോം ക്വാറന്റൈൻ ഏർപ്പെടുത്തേണ്ട‌തില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യ ഘട്ടത്തിലേക്ക് മടങ്ങുന്ന നയങ്ങൾ സ്വീകരിച്ചാൽ വീണ്ടും  രാജ്യത്തെ എല്ലാ സാമ്പത്തിക മേഖലകളും പ്രതിസന്ധിയിലാകും. കൂടാതെ, സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതിന്റെ ഫലമായി രാജ്യത്തിന് ലഭിച്ച ഉണർവ്വ് ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News