ക്വാറന്റൈൻ കാലയളവ് സിക്ക് ലീവ് ആയി പരി​ഗണിക്കില്ല; സിവിൽ സർവ്വീസ് കമ്മീഷൻ

  • 21/12/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ തിരിച്ചെത്തുന്നവർക്കുള്ള നിർബന്ധിത ക്വാറന്റൈൻ കാലയളവ് സിക്ക് ലീവ് ആയി പരി​ഗണിക്കില്ലെന്ന് സിവിൽ സർവ്വീസ് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ, ഇത് ലീവ് ബാലൻസിൽ നിന്ന് കുറയുകയും ചെയ്യില്ലെന്നും കമ്മീഷൻ അറിയിച്ചു. കുവൈത്തിലേക്ക് തിരിച്ചെത്തുന്ന എല്ലാ യാത്രക്കാർക്കും 10 ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാണ്. 

രാജ്യത്ത് എത്തി 72 മണിക്കൂറിന് ശേഷം പിസിആർ പരിശോധന നടത്തി നെ​ഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കുകയും ചെയ്യാം. വിദേശത്ത് നിന്ന് എത്തുന്ന എല്ലാ യാത്രക്കാരും ക്വാറന്റൈൻ ആയവർക്ക് പിസിആർ പരിശോധന സർട്ടിഫിക്കേറ്റ് അപ്‍ലോഡ് ചെയ്യുന്നതിനുള്ള ഷ്ലോനാക്ക് ആപ്ലിക്കേഷൻ ഉപയോ​ഗിക്കണമെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News