ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു; പ്രായപൂർത്തിയാകാത്ത 61 പേർ അറസ്റ്റിൽ

  • 21/12/2021

കുവൈത്ത് സിറ്റി: ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച  പ്രായപൂർത്തിയാകാത്ത 61 പേർ അറസ്റ്റിൽ. ട്രാഫിക്ക് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ​പരിശോധനയിൽ ​ഗുരുതര നിയമലംഘനങ്ങൾ നടത്തിയ 63 പേരെ മുൻകരുതൽ കസ്റ്റഡിക്കായി റഫർ ചെയ്തിട്ടുണ്ട്. 

അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിക്കൽ, വലിയ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ വാഹനങ്ങളിൽ ഘടിപ്പിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതുകൂടാതെ, അൽ സുബിയ പ്രദേശത്തെ ഒരു ക്യാമ്പിലും ട്രാഫിക്ക് വിഭാ​ഗം പരിശോധന നടത്തി. അപകടരമായ രീതിയിൽ ഓടിച്ച വാഹനം ഡ്രോൺ വഴി ക്യാമ്പിൽ എത്തും വരെ അധികൃതർ പിന്തുടരുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News