നാല് വർഷത്തിനിടെ ഇൻഷുറൻസ് കമ്പനികൾ നൽകിയ ആകെ നഷ്ടപരിഹാര തുക ഇങ്ങനെ

  • 21/12/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ നാല് വർഷത്തിനിടെ ഇൻഷുറൻസ് പരിരപക്ഷയുള്ള പൗരന്മാർക്കും താമസക്കാർക്കും ഇൻഷുറൻസ് കമ്പനികൾ നൽകിയ നഷ്ടപരിഹാരം 1.3 ബില്യൺ ആണെന്ന് കണക്കുകൾ. 2017 മുതൽ 2020 വരെയുള്ള കണക്കാണിത്. 2020ൽ മാത്രം 333.16 മില്യൺ ദിനാറാണ് നൽകിയത്. ഏകദേശം 64 മില്യൺ ദിനാറിന്റെ കുറവ് 2020ൽ ഉണ്ടായി. 2019ൽ ആകെ നൽകിയത് 397.4 മില്യൺ ദിനാറാണ്. 2018ൽ 314.6 മില്യൺ ദിനാറും 2017ൽ 326.8 മില്യൺ ദിനാറും നൽകി. 

കഴിഞ്ഞ 4 വർഷത്തിനിടെ പ്രാദേശിക ഇൻഷുറൻസ് മേഖലയിലെ മൊത്തം നേരിട്ടുള്ള പ്രീമിയം ഏകദേശം 1.9 ബില്യൺ ദിനാർ ആണെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 2020ൽ മാത്രം ഇത് 527 മില്യൺ ദിനാർ ആണ്. മുൻ വർഷത്തേക്കാൾ 8.4 ശതമാനത്തിന്റെ, അതായത് 41 മില്യൺ ദിനാറിന്റെ വർധനയാണ് 2020ൽ ഉണ്ടായിട്ടുള്ളത്. 2019ൽ ആകെ 486 മില്യൺ ദിനാറായിരുന്നു. 

2018ൽ 449.1 മില്യൺ ദിനാർ, 2017ൽ 434.9 മില്യൺ ദിനാർ എന്നിങ്ങനെയാണ് കണക്കുകൾ. നാല് വർഷത്തിനിടെ ആരോ​ഗ്യ ഇൻഷുറൻസിലെ നേരിട്ടുള്ള പ്രീമിയത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ആകെ 845 മില്യൺ ദിനാറാണ് നാല് വർഷത്തിനിടെ വന്നിട്ടുള്ളത്. കൊവിഡ് ആഞ്ഞടിച്ച 2020ൽ മാത്രം 54 മില്യൺ ദിനാറുമായി ആരോ​ഗ്യ ഇൻഷുറൻസിൽ വൻ വർധനവ് രേഖപ്പെടുത്തി.

4 വർഷത്തിനുള്ളിൽ വാഹനാപകടങ്ങൾക്ക് 295 ദശലക്ഷം ദിനാർ നഷ്ടപരിഹാരം നൽകി, സമഗ്ര ഇൻഷുറൻസ് പോളിസികൾ ഉള്ളവർക്ക് 219 മില്യൺ ദിനാർ നൽകി, കാർ ഇൻഷുറൻസ് പ്രീമിയത്തിൽ ഏറ്റവും കുറഞ്ഞതും അപകട നഷ്ടപരിഹാരത്തിൽ ഏറ്റവും കുറഞ്ഞതും കൊറോണയുടെ വർഷത്തിലാണ്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News