കുവൈത്തിൽ ട്രാഫിക്ക് അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ

  • 21/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക്ക് അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. ആറ് മാസത്തിനിടെ ട്രാഫിക്ക് അപകടങ്ങളിൽ പൗരന്മാരും താമസക്കാരുമായി 150 പേർക്കാണ് ജീവൻ നഷ്ടമായത്. ജൂലൈ മുതൽ ഇന്നലെ വരെയുള്ള കണക്കുകളാണിത്. അപകടകരമായ ഡ്രൈവിം​ഗും അമിത വേ​ഗവുമാണ് കൂടുതലായും അപകടങ്ങൾക്ക് കാരണമായതെന്നാണ് അപകടങ്ങൾക്ക് കൂടുതലായും കാരണമാകുന്നത്.

വാട്സ് ആപ്പ് വഴി 140,000 പരാതികളും നിർദേശങ്ങളുമാണ് ജനറൽ ട്രാഫിക്ക് വിഭാ​ഗത്തിന് ലഭിച്ചത്. ഇതിനായി മാത്രം കൊണ്ട് വന്ന വാട്സ് ആപ്പ് നമ്പറിൽ 30 മാസത്തിനിടെയാണ് ഇത്രയധികം നിർദേശങ്ങളും പരാതികളും ലഭിച്ചത്. നിരീക്ഷണ ക്യാമറകൾ ലഭ്യമല്ലാത്ത ചില പ്രദേശങ്ങളിലും തെരുവുകളിലും റെഡ് സിഗ്നൽ  ലംഘിച്ചതായുള്ള പരാതികളും റിപ്പോർട്ടുകളുമാണ് കൂടുതലായി ലഭിക്കുന്നത്. 2019 മുതൽ 2021 നവംബർ വരെയുള്ള കാലയളവിൽ പട്രോളിം​ഗ് വഴി 70,000 പരാതികളും ട്രാഫിക്ക് എൻജിനീയറിങ് വകുപ്പും 1400 ഓളം പരാതികളും കൈകാര്യം ചെയ്‌തതായി വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News