കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 713 നിയമലംഘകരെ നാടുകടത്തി

  • 21/12/2021

കുവൈറ്റ് സിറ്റി : ഡിപോർട്ടേഷൻ ആന്റ് ടെമ്പററി ഡിറ്റൻഷൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന കറക്ഷണൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട 713  പേരെ ഉൾക്കൊള്ളുന്ന ഒരു സ്ഥിതിവിവരക്കണക്ക് പുറത്തിറക്കി. ഡിസംബർ 15 മുതൽ 21 വരെയുള്ള വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ നാടുകടത്തിയത്. നാടുകടത്തിയവരിൽ 412 പേർ സ്ത്രീകളും, 331 പേർ പുരുഷന്മാരുമാണ്.  താമസ, തൊഴിൽ നിയമലംഘനം, ക്രിമിനൽ കേസുകൾ, സ്പോൺസർ മാറി  ജോലി തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ നാടുകടത്തിയത് 

ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലിയുടെ നിർദ്ദേശങ്ങളുടെയും ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റിന്റെ നിർദ്ദേശങ്ങളുടെയും തുടർനടപടികളുടെയും അടിസ്ഥാനത്തിലാണ് നടപടിക്രമമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വ്യക്തമാക്കി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News