സ്വന്തം പൗരനെ സ്വീകരിക്കാൻ വിസമ്മതിച്ച രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിര്‍ത്തലാക്കണമെന്ന് പാര്‍ലിമെന്‍റ് അംഗം

  • 14/05/2020

സ്വന്തം പൗരനെ സ്വീകരിക്കാൻ വിസമ്മതിച്ച രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിര്‍ത്തലാക്കണമെന്ന് പാര്‍ലിമെന്‍റ് അംഗം കുവൈറ്റ് സിറ്റി : സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ വിസമ്മതിച്ച രാജ്യങ്ങളിലെ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തലാക്കണമെന്ന് പാര്‍ലിമെന്‍റ് അംഗം മുഹമ്മദ് ഹൈഫ് ആവശ്യപ്പെട്ടു. അതോടപ്പം കുവൈറ്റ് ഫണ്ട് ഫോർ എക്കണോമിക് ഡെവലപ്‌മെന്‍റ് നല്‍കുന്ന ധനസഹായവും വായ്പകളും നിര്‍ത്തുവാന്‍ സര്ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ തയാറാവാത്ത രാജ്യങ്ങളോട്​ കർശന നിലപാട്​ സ്വീകരിക്കണമെന്ന്​ സ്വദേശികൾക്കിടയിലും വ്യാപകമായി അഭിപ്രായമുയരുന്നുണ്ട്​. നേരത്തെ ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഗാനിം സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. പതിനായിരത്തിലേറെ ഇന്ത്യക്കാരാണ്​ കുവൈത്തിൽ പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​ത്​ ക്യാമ്പിൽ കഴിയുന്നത്​. മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തിലാണ് വിദേശത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുന്നതില്‍ ഇന്ത്യ പിറകോട്ട് പോകുന്നതെന്നാണ് സൂചന. പൊതുമാപ്പിന് റജിസ്റ്റര്‍ ചെയ്തവര്‍ താല്‍ക്കാലിക ക്യാമ്പുകളിലാണ് ഇപ്പോള്‍ കഴിയുന്നത്. ഇവരിൽ രോഗബാധിതരുമുണ്ട്​. കോവിഡ്​ ബാധിക്കുമോ എന്ന ഭീതിയിലാണ് ഇവിടെ കഴിയുന്നവര്‍. ഇന്ത്യന്‍ സര്‍ക്കാര്‍ യാത്രാനുമതി നാല്‍കാത്തതിനെ തുടര്‍ന്ന് ആശങ്കയോടെയാണ് ക്യാമ്പിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററില്‍ കിടന്നവരെ രണ്ട് വിമാനങ്ങളിലായി തിരികെ കൊണ്ട് പോയെങ്കിലും പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​തവരുടെ തിരിച്ചുപോക്ക്​ വൈകുകയാണ്​.

Related News