ജഹ്റ നാച്ചുറൽ റിസർവ് തുറന്നു; പ്രവാസികൾക്ക് മൂന്ന് ദിനാർ പ്രവേശന ഫീസ്

  • 21/12/2021

കുവൈത്ത് സിറ്റി: ജഹ്റ നാച്ചുറൽ റിസർവ് തുറക്കുന്ന ദിവസം ആഘോഷമാക്കി പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി. നാളെ മുതലാണ് പൊതുജനങ്ങൾക്ക് നാച്ചുറൽ റിസർവ് സന്ദർശിക്കാനുള്ള അനുവാ​ദമുണ്ടാകും. അതോറിറ്റിയുടെ വെബ്സൈറ്റ് വഴി റിസർവേഷനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാരിസ്ഥിതിക അവബോധം വർദ്ധിപ്പിക്കുന്നതിനും ഭൂപ്രകൃതിയെ സംരക്ഷിക്കുന്നതും ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയാണ് ഇതെന്ന് പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്‍ദുള്ള അഹമ്മദ് അൽ ഹമൗദ് പറഞ്ഞു.

കുറഞ്ഞത് 250 ഇനം പക്ഷികളെയാണ് ഇതുവരെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുള്ളത്. ഈ റിസർവിൽ നിരവധി ദേശാടന, പ്രാദേശിക പക്ഷികളും കടൽപ്പക്ഷികളും ചില കാട്ടുപക്ഷികളും ഉൾപ്പെടുന്നുണ്ട്. നിരവധി അപൂർവ്വ സസ്യങ്ങളാലും നിറഞ്ഞതാണ് ജഹ്റ ദേശീയോദ്യാനം. കൂടാതെ റിസർവിലെ കുളങ്ങളിൽ മത്സ്യങ്ങൾക്ക് പുറമേ, ഉര​ഗവർ​ഗത്തിലും ഉഭയ വർ​ഗത്തിലും ഉൾപ്പെ‌ടുന്ന നിരവധി ജീവികളുമുണ്ട്.

ഒന്നര മണിക്കൂർ സമയമാണ് പൊതുജനങ്ങൾക്ക് റിസർവിന് അകത്ത ചെലവഴിക്കാൻ സാധിക്കുക. അതോറിറ്റിയുടെ പബ്ലിക്ക് റിലേഷൻസ് സംഘം സന്ദർശകരെ സഹായിക്കാനുണ്ടാകും. പ്രീ ബുക്കിം​ഗ് വഴിയാണ് ഇപ്പോൾ എൻട്രി അനുവദിക്കുന്നത്. പൗരന്മാർക്ക് രണ്ട് കുവൈത്തി ദിനാറും 10 വയസിന് മുകളിലുള്ള പ്രവാസികൾക്ക് മൂന്ന് കുവൈത്തി ദിനാറുമാണ് ഫീസ് ഏർപ്പെടുത്തിയിട്ടുള്ളത്. പത്ത് വയസിൽ താഴെയുള്ള പൗരന്മാർക്ക് 1 കുവൈത്തി ദിനാറും പ്രവാസികൾക്ക് 1.5 കുവൈത്തി ദിനാറും ഫീസ് ഈടാക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News