പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസ്; വിവാദങ്ങൾ അവസാനിക്കുന്നില്ല

  • 22/12/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസ് പുതുക്കുന്ന വിഷയത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. ലൈസൻസ് സംബന്ധിച്ച ഇടപാടുകൾ നിർത്തിവെച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രലായം പറയുന്നത്. ലൈസൻസ് ഇടപാ‌ടുകൾ പഴയപടി തന്നെയാകണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴും ഈ തടസങ്ങൾ നിലവിലുള്ളതായാണ് പ്രാദേശിക  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, അത് വ്യക്തിഗത ഇടപാടുകളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ലൈസൻസ് നൽകുന്നത് ആറ് ഗവർണറേറ്റുകളിലെ ട്രാഫിക് വകുപ്പുകളുടെ നേതൃത്വത്തിലൂടെ മാത്രമേ നടപ്പിലാക്കുകയുള്ളൂ. ഈ കാലതാമസത്തിന് പിന്നിൽ നിരവധി മന്ത്രാലയ ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രശ്നങ്ങളാണെന്നാണ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. പ്രവാസികളുടെ ലൈസൻസുകൾക്കുള്ള നടപടിക്രമങ്ങൾ നിർത്തിവയ്ക്കാനുള്ള തീരുമാനം യഥാർത്ഥത്തിൽ റദ്ദാക്കിയതല്ല. പകരം അത് ചില ഫോർമാറ്റുകളിലേക്ക് മാത്രമാക്കി കൂടുതൽ കർശന നടപടികൾ കൊണ്ട് വരികയാണ് ചെയ്തത്. ഇത് ലൈസൻസിനായുള്ള അമിത തിരക്ക് കുറച്ചിട്ടുണ്ട്. എന്നാൽ, ലോകം സാങ്കേതിക വിദ്യയിലൂടെ വളരെ മുന്നോട്ട് കുതിക്കുന്ന ഈ കാലഘട്ടത്തിലും രാജ്യത്തെ നടപടികൾ കൂടുതൽ കാലതാമസമുണ്ടാക്കുന്നു. 

ലൈസൻസ് പുതുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഗവർണറേറ്റുകളിലെ ട്രാഫിക് ഉദ്യോഗസ്ഥരെ സന്ദർശിച്ച് ഡാറ്റ പരിശോധിച്ച് ഇടപാടുകൾ പൂർത്തിയാക്കേണ്ടി വരുന്നു. കൈക്കൂലി, പ്രീണനം, ഈ ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥ തുട‌ങ്ങിയ പ്രശ്നങ്ങളിലെല്ലാം അവരുടെ ഫയലുകൾക്കും കുരുങ്ങേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

"ട്രാഫിക്" ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശങ്ങൾ, തൊഴിൽ, ശമ്പളം, അക്കാദമിക് യോഗ്യത എന്നിവയുടെ നിയന്ത്രണങ്ങൾ ഉൾപ്പെടെ അപേക്ഷകന്റെ എല്ലാ ഡാറ്റയും പരിശോധിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി, ഇത് ഈ ഉദ്യോഗസ്ഥർക്ക് അംഗീകരിക്കാനോ നിരസിക്കാനോ വിവേചനാധികാരം നൽകുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News