പുതുവത്സരാഘോഷം; കൂടുതൽ യാത്രാ ബുക്കിങ്ങുകൾ ഈ രാജ്യങ്ങളിലേക്ക്

  • 22/12/2021

കുവൈത്ത് സിറ്റി: പുതുവത്സരാഘോഷത്തിനായുള്ള യാത്രകളെ ജനിക മാറ്റാം കൊവിഡ് വകഭേ​ഗം ഒമിക്രോണിന്റെ സാഹചര്യം ബാധിച്ചിട്ടില്ലെന്ന് ട്രാവൽ ആൻഡ് ടൂറിസം വൃത്തങ്ങൾ. കഴിഞ്ഞ വർഷത്തിലെ വളരെ മോശം അവസ്ഥയിൽ മേഖല മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് യാത്രകൾ ഒരുപോലെയല്ലെങ്കിലും ഒമിക്രോൺ മൂലം റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. പുതുവത്സരം ആഘോഷിക്കാനായി ലണ്ടൻ, ഈജിപ്ത്, ദുബൈ, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ആളുകൾ കൂടുതലായി തെരഞ്ഞെടുക്കുന്നത്.

ഈ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് സ്വീകാര്യമായ നിലയിലാണ് ഉള്ളതെന്ന്  ട്രാവൽ ഏജൻസി വൃത്തങ്ങൾ പറയുന്നു,  യാത്ര ചെയ്യേണ്ട  രാജ്യങ്ങളുടെ തെരഞ്ഞെടുപ്പുകൾ ഉപഭോക്താവിന്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും ആശ്രയിച്ചാണുള്ളത്. ഒരു വ്യക്തിയായോ സുഹൃത്തുക്കളുടെ കൂട്ടമായോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്താലും, ആ രാജ്യങ്ങളിലെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നും അവരുടെ എംബസികളിൽ  വിവരങ്ങളും നടപടിക്രമങ്ങളും അന്വേഷിക്കണമെന്നും സോഷ്യൽ മീഡിയയെ ആശ്രയിക്കരുതെന്നും , എന്നാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഭരണകൂടവും ആരോഗ്യമന്ത്രാലയവും രാജ്യത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News