കുവൈത്തിൽ റേഷൻ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ ഇന്ത്യക്കാരനെ നാടുകടത്തും.

  • 22/12/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ റേഷൻ ഉത്പന്നങ്ങൾ വിറ്റ ഇന്ത്യക്കാരനെ നാടുകടത്തും, ഹവല്ലി പ്രദേശത്ത് റേഷൻ സാധനങ്ങൾ വിൽക്കുന്നതായി കുവൈറ്റ് പൗരനിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചു. ഉടൻ തന്നെ മന്ത്രാലയ  സംഘം സ്ഥലത്തെത്തി, പരിശോധനയിൽ റേഷൻ സാധനങ്ങൾ കണ്ടെത്തുകയും, നടത്തിപ്പുകാരനായ ഇന്ത്യക്കാരനെ പിടികൂടുകയും ചെയ്തു, ഇദ്ദേഹം  തൊഴിൽ നിയമം ലംഘിച്ചതായും കണ്ടെത്തി.  നിയമനടപടികൾ പൂർത്തിയാക്കി കുവൈത്തിൽ നിന്ന് നാടുകടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. 

Related News