മുപ്പത് വർഷത്തിനിടെ കുവൈത്തിൽനിന്ന് നാടുകടത്തിയത് 461,000 പ്രവാസികളെ

  • 22/12/2021

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിമോചനത്തിന് ശേഷം കഴിഞ്ഞ നവംബർ വരെ 461,000 പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ. ഡീപ്പോർട്ടേഷൻ ആൻഡ് ടെമ്പററി ഡിറ്റെൻഷൻ അഫയേഴ്സ് വിഭാ​ഗമാണ് കണക്കുകൾ പുറത്ത് വിട്ടത്. രാജ്യത്ത് നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരായ  ഭരണപരമായ ന‌ടപടികൾ അനുസരിചാണ് നാടുകടത്തിയത് 

കഴിഞ്ഞയാഴ്ച മാത്രം 713 പേരെയാണ് വിവിധ രാജ്യങ്ങളിലേക്ക് നാടുകടത്തിയതെന്ന് ഡീപ്പോർട്ടേഷൻ ആൻഡ് ടെമ്പററി ഡിറ്റെൻഷൻ അഫയേഴ്സിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. ക്രിമിനൽ കുറ്റങ്ങൾ ചെയ്തതിനും റെസിഡ‍ൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനുമാണ് പ്രവാസികളെ നാടുകടത്തിയത്. കഴിഞ്ഞയാഴ്ച നാ‌ടുകടത്തപ്പെട്ടവരിൽ സ്ത്രീകളാണ് കൂടുതലുള്ളത്. 402 സ്ത്രീകളെയും 311 പുരുഷന്മാരെയുമാണ് ആകെ നാടുകടത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News