ബിസിനസ് വിസകൾ റെസിഡൻസിയിലേക്ക് മാറ്റാനുള്ള അവസരം ഈ മാസം അവസാനിക്കും

  • 22/12/2021

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ബിസിനസ് വിസകൾ സാധാരണ  റെസിഡൻസിയിലേക്ക് മാറ്റുന്നതിനുള്ള അവസരം ഈ മാസം അവസാനിക്കുമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. ഇതിനുള്ള ഔൺലൈൻ സൗകര്യം ഡിസംബര് വരെ മാത്രമേയുണ്ടാകൂ. നേരത്തെ, ബിസിനസ് വിസകൾ സാധാരണ  റെസിഡൻസിയിലേക്ക് മാറ്റുന്നതിനുള്ള അനുവാദം അതോറിറ്റി നവംബർ 24ന് നിർത്തിവച്ചിരുന്നു.

എന്നാൽ, ഡിസംബർ അവസാനം വരെ അത്തരം വിസകൾ കൈവശം വച്ചിരിക്കുന്നവർക്ക് ട്രാൻസ്ഫർ വിൻഡോ പ്രയോജനപ്പെടുത്താൻ അവസരം നൽകുകയായിരുന്നു. കൊമേഴ്‌സൽ വിസയുള്ളവർ മാസാവസാനത്തോടെ അത് സാധാരണ റെസിഡൻസിയിലേക്ക് മാറ്റിയില്ലെങ്കിൽ, അവ റദ്ദാക്കിയതായി കണക്കാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News