തൊഴിലിടങ്ങളിൽ ആരോ​ഗ്യ മുൻകരുതൽ പാലിക്കാത്തവർക്കെതിരെ നിയമനടപടിക്ക് നിർദേശം

  • 22/12/2021

കുവൈത്ത് സിറ്റി: തൊഴിലിടങ്ങളിൽ കൊവിഡുമായി ബന്ധപ്പെട്ട ആരോ​ഗ്യ മുൻകരുതൽ പാലിക്കാത്തവർക്കെതിരെ നിയമനടപടിക്ക് നിർദേശം നൽകി മന്ത്രിസഭ. ഇതു സംബന്ധിച്ച് സർക്കാർ ഏജൻസികൾ അവരുടെ എല്ലാ അഫിലിയേറ്റുകളിലേക്കും സർക്കുലർ അയക്കണമെന്നും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്. ചില രാജ്യങ്ങളിൽ ജനിതക മാറ്റാം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ പടരുന്ന നിലവിലെ സാഹചര്യം പഠിക്കുന്ന പശ്ചാത്തലത്തിലാണ് മുൻകരുതലുകൾ ശക്തമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

നിലവിലെ രാജ്യത്തെ ആരോ​ഗ്യ സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണ് ഉള്ളതെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കുന്നത്. ഒപ്പം ഒമിക്രോണിന്റെ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം വീണ്ടും ആഹ്വാനം ചെയ്തു. വ്യക്തികളുടെയും ഒപ്പം സമൂഹത്തിന്റെയും സുരക്ഷയ്ക്കായി മാസ്ക്ക് ധരിക്കുന്നത് അടക്കമുള്ള മുൻകരുതലുകൾ പാലിക്കണമെന്നാണ് മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും ലഭിച്ച സർക്കുലറിൽ പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News