16 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ കുവൈത്ത്

  • 23/12/2021

കുവൈത്ത് സിറ്റി: ആ​ഗോളതലത്തിൽ ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാൻ കുവൈത്ത്. പൗരന്മാരുടെയും താമസക്കാരുടെയും ആരോ​ഗ്യ സംരക്ഷണത്തിനായി 16 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ കൊവിഡ് വാക്സിൻ നൽകുമെന്ന് ആരോ​ഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് പറഞ്ഞു. കൊവിഡ് വാക്സിൻ മൂന്നാം ഡോസ് എത്രയും വേ​ഗം കൂടുതൽ പേരിൽ എത്തിക്കുന്നതിനായി 18 ആരോ​ഗ്യ കേന്ദ്രങ്ങളിൽ കൂടെ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

ഇതോടെ ആകെ 36 ആരോ​ഗ്യ കേന്ദ്രങ്ങളിലാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. ആരോ​ഗ്യ മന്ത്രാലയ വെബ്‍സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്ത് ഈ കേന്ദ്രങ്ങളിൽ വാക്സിൻ സ്വീകരിക്കാനാകും. ഇതുകൂടാതെ, മുൻകൂർ ബുക്കിം​ഗ് ഇല്ലാതെ തന്നെ മിഷ്ഫറിലെ കുവൈത്ത് വാക്സിനേഷൻ സെന്ററിലെത്തിയാലും  വാക്സിൻ സ്വീകരിക്കാം. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയുമാണ് വാക്സിനേഷൻ സെന്റർ പ്രവർത്തിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News