സിവിൽ ഐഡി; ഫോട്ടോ ഇനി സഹേൽ മൊബൈൽ ആപ്പ് വഴി അപ്‌ലോഡ് ചെയ്യാം

  • 23/12/2021

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഇലക്‌ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനിലൂടെ (സഹേൽ) രണ്ടു പുതിയ സേവനങ്ങൾ ഇന്ന് മുതൽ ആരംഭിച്ചു. സിവിൽ ഐ‍‍ഡി നഷ്‌ടപ്പെട്ടാൽ അപേക്ഷിക്കേണ്ടത് കൂടാതെ അഞ്ചുവയസ്സുള്ള കുട്ടികളുടെ  ഫോട്ടോ ചേർക്കുന്നതിനുള്ള സംവിധാനവും പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നുണ്ട്. പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്‌സ് അഫയേഴ്‌സ് രണ്ട് പുതിയ സേവനങ്ങൾ കൂടെ ചേർക്കുന്നതായി കഴിഞ്ഞ ദിവസം സഹേൽ ഔദ്യോ​ഗിക വക്താവ് യൂസഫ് കാസിം പ്രഖ്യാപിച്ചിരുന്നു.

സർക്കാർ ഇടപാടുകളും പ്രവർത്തനങ്ങളും ഇലക്‌ട്രോണിക് രീതിയിൽ നടപ്പിലാക്കുന്നതിലൂടെ കാര്യക്ഷമതയും വേഗതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സെപ്റ്റംബർ പകുതിയോടെയാണ് സഹേൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News