നാട്ടിൽ നിന്ന് വരുമ്പോൾ ആരും മെഡിസിനുകൾ കൈവശം വയ്ക്കരുതെന്ന് കുവൈത്ത് സ്ഥാനപതി

  • 23/12/2021

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വരുന്നവർ മരുന്നുകൾ കൈവശം വയ്ക്കരുതെന്ന് നിർദേശിച്ച് കുവൈത്ത് സ്ഥാനപതി സിബി ജോർജ്. എംബസിയുടെ ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ചകളിൽ ബാഗേജിൽ മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രവാസികൾക്ക് വിവിധ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയർക്കായി ഉദ്യോ​ഗസ്ഥരെ അയക്കേണ്ട സാഹചര്യമുണ്ടായി. അതുകൊണ്ട് മരുന്നുകൾ കൊണ്ട് വരേണ്ട എന്ന തന്നെയാണ് തനിക്ക് നിർദേശിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ ഒമിക്രോൺ സാഹചര്യത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഒപ്പം എല്ലാവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും സ്ഥാനപതി ആഹ്വാനം ചെയ്തു.

എഞ്ചിനിയർമാരുടെ പ്രശ്നം - കുവൈത്ത് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എഞ്ചിനിയർമാരിൽ നിന്നും  ഇന്ത്യയിൽ നിന്നുള്ള പുതിയ റിക്രൂട്ട്‌മെന്റുകളിൽ നിന്നും ഈ വിഭാ​ഗത്തിന്റെ പ്രശ്നങ്ങൾ സംബന്ധിച്ച് മെയിലുകൾ ലഭിക്കുന്നത് തുടരുകയാണ്. നിരവധി കേസുകൾ തീർപ്പാക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളെ നേരിടുന്നതിൽ പുരോ​ഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ, സ്ഥാപനങ്ങളുടെ എൻബിഎ അക്രഡിറ്റേഷൻ സംബന്ധിച്ച പ്രധാന പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഈ വിഷയം പരിഹരിക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതരുമായി ചർച്ചകൾ തുടരുകയാണെന്നും സ്ഥാനപതി ഓപ്പൺഹൗസിൽ വിവരിച്ചു.

നഴ്‌സുമാരുടെ വിഷയം - നഴ്‌സുമാരുടെ ലീവ്, അവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ,  നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അപേക്ഷകൾ ലഭിക്കുന്നുണ്ട്. ഈ വിഷയങ്ങളിൽ എല്ലാം കുവൈത്ത് അധികൃതരുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആരോ​ഗ്യ മന്ത്രാലയത്തിലേക്ക് നേരിട്ട്  റിക്രൂട്ട്‌മെന്റ് നടത്തുന്നത് സംബന്ധിച്ചും അതോറികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ മാൻപവർ സപ്ലൈ കമ്പനികൾ മുഖേന ആരോ​ഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അംഗീകാരം നൽകുന്നില്ല. ടെൻഡർ രേഖകളിൽ പറഞ്ഞിരുന്ന ശമ്പളം വിതരണക്കമ്പനികൾ നൽകാത്തതിനാലാണ് ഇത് നിർത്തിവച്ചതെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

കൊവാക്സിൻ - ഇന്ത്യയുടെ കൊവാക്സിൻ അം​ഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണെന്ന് കുവൈത്ത് അധികൃതരോട് എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്. ലോകാരോ​ഗ്യ സംഘടനയുടെ മറ്റ് നിരവധി രാജ്യങ്ങളും കൊവാക്സിന് അം​ഗീകാരം നൽകിയ കാര്യവും കുവൈത്ത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ, ആരോ​ഗ്യ മന്ത്രാലയങ്ങളെ ഇതുമായി ബന്ധപ്പെട്ട നിരന്തരം സമീപിക്കുന്നുണ്ടെന്നും സിബി ജോർജ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News