യുദ്ധവിമാനങ്ങളും ടാങ്കുകളും സൈനിക ഉപകരണങ്ങളും വിൽക്കാനൊരുങ്ങി കുവൈറ്റ്

  • 23/12/2021

കുവൈത്ത് സിറ്റി: യുദ്ധവിമാനങ്ങളും ടാങ്കുകളും സൈനിക ഉപകരണങ്ങളും വിൽക്കാൻ കുവൈത്ത് ആലോചിക്കുന്നതായി റിപ്പോർട്ട്. കുവൈത്ത് എയർഫോഴ്‌സിന്റെ കൈവശമുള്ള  എഫ്/എ-18സി/ഡി എയർക്രാഫ്റ്റുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നതായി മലേഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി പ്രാദേശിക  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോഴും മികച്ച നിലയിലുള്ളതും കുറഞ്ഞ സമയം മാത്രം പ്രവർത്തിച്ചവയുമാണ് ഈ എയർക്രാഫ്റ്റുകൾ. 

റോയൽ മലേഷ്യൻ എയർഫോഴ്‌സ് (ആർഎംഎഎഫ്) നിലവിൽ കുവൈത്തിൽ നിന്ന് നിരവധി എഫ്/എ-18സി/ഡി (ഹോർനെറ്റ്) യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് മലേഷ്യൻ ഉപ പ്രതിരോധ മന്ത്രി ദാതുക് സെരി അബ്‍ദുൾ‍അസീസ് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിലെ കരാറുകളിൽ  ചർച്ചകൾ നടത്തുമെന്നാണ്  മലേഷ്യൻ ഉപ പ്രതിരോധ മന്ത്രി മലേഷ്യൻ സെനറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. പല രാജ്യങ്ങളും മലേഷ്യയുമായി വിമാനങ്ങളും ടാങ്കുകളും മെഷിനറികളും മറ്റ് ഉപകരണങ്ങളും നൽകാമെന്ന്  വാഗ്ദാനം ചെയ്തിട്ടുണ്ട്. അവ വാങ്ങുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News