കുവൈത്തിൽ സ്ഥിരീകരിച്ചത് 12 ഒമിക്രോൺ കേസുകൾ; ഭീതി വേണ്ടെന്ന് ആവർത്തിച്ച് സർക്കാർ

  • 23/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ഇതുവരെ ജനിതക  മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ 12 പേരിൽ സ്ഥിരീകരിച്ചു. ഇതോടെ മുൻകരുതലും ജാ​ഗ്രതയുടെ കൂടിയിട്ടുണ്ട്. എന്നാൽ, ഈ സാഹചര്യത്തിലും ഭീതി വേണ്ടെന്നും ആരോ​ഗ്യ സാഹചര്യങ്ങൾ മെച്ചപ്പെ അവസ്ഥയിലാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പരമാവധി ആളുകൾക്ക് എത്രയും വേ​ഗം ബൂസ്റ്റർ ഡോസ് നൽകാനുള്ള പരിശ്രമങ്ങളിലാണ് സർക്കാർ ഇപ്പോഴുള്ളത്. അതിനായി വാക്‌സിൻ മതിയായ സ്റ്റോക്ക് ഉണ്ടെന്നും കൂടുതൽ ബാച്ചുകൾ ഏകദേശം ആഴ്ചയിലൊരിക്കൽ രാജ്യത്ത് എത്തുമെന്ന് ഉറപ്പ് വരുത്തുന്നുമുണ്ട്.

വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ആരോ​ഗ്യ വിഭാ​ഗം, മീഡിയ, സിവിൽ ഏവിയേഷൻ ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളെയും ഉൾപ്പെടുത്തി മീഡിയ ക്യാമ്പയിൻ നടത്താനാണ് സർക്കാർ തീരുമാനം. ;പൊതു ഇടങ്ങളിൽ ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കാനും, മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാനും തീരുമാനമെടുത്തിട്ടുണ്ട്.   വിമാനത്താവളം കർശന മുൻകരുതൽ നടപടികളോടെയാണ് പ്രവർത്തനം തുടരുന്നത്. യാതൊരു ഇളവുകളും ഈ വിഷയത്തിൽ നൽകിയിട്ടില്ലെന്നും വിമാനത്താവള നടപടിക്രമങ്ങൾ ഇതുവരെ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി

അതോടൊപ്പം രാജ്യത്തെ കോവിഡ് കേസുകളിൽ വർധന തുടരുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 143 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,  ചികിത്സയിലുള്ളവരുടെ എണ്ണം 769 ആയി , 6  പേർ തീവ്ര പരിചരണ വിഭാഗത്തിലുമുണ്ട് . 0. 7 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News