കുവൈത്തിൽ മയക്കുമരുന്ന് ഫാക്ടറി പൂട്ടിച്ചു, നിർമ്മാണത്തിനുള്ള 34 കിലോ കെമിക്കൽ പിടികൂടി

  • 23/12/2021

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെയും ഇടനിലക്കാർക്കെതിരെയുമുള്ള കർശന ന‌പടികൾ തുടർന്ന് ക്രിമിനൽ സെക്യൂരിട്ടി സെക്ടറും ഡ്ര​ഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനും. കെമിക്കൽ നാർക്കോട്ടിക്ക് ഉത്പന്നങ്ങൾ നിർമ്മിച്ചിരുന്ന സാദ് അൽ അബ്‍ദുള്ള പ്രദേശത്തെ ഫാക്ടറി ഇന്ന് രാവിലെ നടത്തിയ പരിശോധനകൾക്കൊടുവിൽ അധികൃതർ പൂട്ടിച്ചു. മയക്കുമരുന്ന് ഫാക്‌ടറി നടത്തിയിരുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 

മയക്കുമരുന്ന് നിർമ്മാണത്തിനുള്ള 34 കിലോ കെമിക്കലുകളും,  ഷാബു, ഹെറോയിൻ എന്നിവയും 2,000 ദിനാറും  ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നാർക്കോട്ടിക്ക് ഉത്പനങ്ങളുടെ ഒരു വലിയ ഫാക്ടറി ഒരാൾ നടത്തുന്നതായി ഡ്ര​ഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നിയമപരമായ അനുമതി തേടി ഫാക്ടറിയിൽ അധികൃതർ റെയ്ഡ് നടത്തുകയായിരുന്നു. മയക്കുമരുന്ന് നിർമ്മാണത്തിനുള്ള വസ്തുക്കൾ കൂടെ ഷാബു, ഹെറോയിൻ തു‌ങ്ങിയവയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News