ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ അവധി താൽക്കാലികമായി നിർത്തിവച്ചു.

  • 23/12/2021

കുവൈറ്റ് സിറ്റി : ഡിസംബർ 26 മുതൽ  ജനുവരി 31 വരെയുള്ള കാലയളവിൽ  എല്ലാ ആരോഗ്യ മന്ത്രാലയ  ജീവനക്കാരുടെയും  അവധികൾ താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു.

ആഗോള എപ്പിഡെമിയോളജിക്കൽ ആരോഗ്യ സാഹചര്യവും കൊവിഡ്-19  ഒമിക്‌റോണിന്റെ വ്യാപനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും കണക്കിലെടുത്താണിത്. ബുധനാഴ്ച കുവൈറ്റിൽ 12 ഒമിക്‌റോൺ കേസുകളും പ്രതിദിന കോവിഡ് കേസുകൾ 143 ആയി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News