സുഹൃത്തിനെ കൊന്ന് മൃതദേഹം മൂന്ന് ചാക്കുകളിലാക്കി കാട്ടില്‍ തള്ളിയ യുവാവ് പിടിയില്‍

  • 23/12/2021

റാഞ്ചി: തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് 14കാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കാട്ടില്‍ തള്ളി. ജാര്‍ഖണ്ഡിലെ ദേവ്ഗര്‍ ജില്ലയിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ സുഹൃത്ത് അവിനാശി (19)നെ അറസ്റ്റ് ചെയ്തു.

കൊലപ്പെടുത്തിയ ശേഷം പതിനാലുകാരന്റെ കൈകാലുകളും മറ്റും വെട്ടിമാറ്റുകയും മൂന്ന് ചാക്കുകളിലാക്കി
കാട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു. 


14കാരനെ കാണാനില്ലെന്ന് പരഞ്ഞ് മാതാപിതാക്കള്‍ ബുധനാഴ്ചയാണ് ജസിദിഹ് പോലീസ് സ്റ്റേഷനില്‍  പരാതി നല്‍കിയത്.

ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്ന് പോയ കുട്ടി തിരികെവന്നില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന്
മനസ്സിലാകുകയായിരുന്നു.

Related News