മഹാരാഷ്ട്രയില്‍ 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍; നിയന്ത്രണം കടുപ്പിക്കും

  • 24/12/2021

മുംബൈ:  കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വര്‍ധിക്കുന്ന ആശങ്കയിലാണ് മഹാരാഷ്ട്ര. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ഇന്ന് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

മഹാരാഷ്ട്രയില്‍ 23 പേര്‍ക്ക് പതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 88 ആയി.

ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പുതിയതായി രോഗം ബാധിച്ചവരില്‍ 13 പേര്‍ പുനെ ജില്ലയില്‍ നിന്നും മൂന്ന് പേര്‍ പുനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലയില്‍ നിന്നുമുള്ളവരാണ്.

മുംബൈയില്‍ നിന്ന് അഞ്ച്, ഒസ്മാനാബാദില്‍ നിന്ന് രണ്ട്, താനെ, നാഗ്പൂര്‍, മീരാഭയാന്ദര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു.

Related News