കുവൈറ്റ് വിമാനത്താവളം അടയ്ക്കില്ലെന്ന് വീണ്ടും ഉറപ്പ് നൽകി സിവിൽ ഏവിയേഷൻ

  • 24/12/2021

കുവൈത്ത് സിറ്റി: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ട പൗരന്മാർക്ക് കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത രണ്ടാം ഡോസ് എടുത്ത ഒമ്പത് മാസം പിന്നിട്ടവർക്കാണ് നിയന്ത്രണം. ഇത് ജനുവരി രണ്ട് മുതൽ നടപ്പാക്കി തുടങ്ങും. ഒമിക്രോൺ പശ്ചാത്തലത്തിൽ മന്ത്രിസഭയെടുത്ത നടപടികളും മുന്നോട്ട് വച്ച വ്യവസ്ഥകളും കർശനമായി പാലിക്കുമെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

അതേസമയം, നിലവിലെ സാഹചര്യത്തിൽ വിമാനത്താവളം അടയ്ക്കില്ലെന്നും  സിവിൽ ഏവിയേഷൻ ഡയറക്ടർ യൂസഫ് അൽ ഫൗസാൻ പൗരന്മാർക്കും പ്രവാസികൾക്കും ഉറപ്പ് നൽകി. വിമാനത്താവളം അടയ്ക്കുകയോ പഴയ വ്യവസ്ഥകളിലേക്ക് മടങ്ങി പോവുകയോ ചെയ്യില്ല. രാജ്യത്തെ ആരോ​ഗ്യ സാഹചര്യം ഇപ്പോഴും മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണ്. വിമാന സർവ്വീസുകളും സാധാരണനിലയിൽ മുന്നോട്ട് പോകുന്നുണ്ട്.  വിമാന സർവ്വീസ് സമയക്രമങ്ങളിലെന്നും മാറ്റമില്ലെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News