ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 26 ആമത്​ ​ ശാഖ സുലൈബിയയിൽ തുറന്നു

  • 24/12/2021

കുവൈത്ത്​ സിറ്റി: ജി.സി.സിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്​
ശൃഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 26 ആമത്​ ശാഖ
സുലൈബിയയിൽ തുറന്നു. സുലൈബിയ​ ബ്ലോക്ക് -2 ഇൻഡസ്‌ട്രിയൽ
ഏരിയയിൽ ഏകദേശം 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരൊറ്റ
ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന സ്​റ്റോർ വ്യാഴാഴ്​ച രാവിലെ 10.00ന്
ഉദ്ഘാടനം ചെയ്​തു. ഗ്രാൻഡ് ഹൈപ്പർ ചെയർമാൻ ജാസ്സിം മുഹമ്മദ്
ഖമീസ് അൽ ശറഹ്, ഗ്രാൻഡ് ഹൈപ്പർ എം.ഡി അൻവർ ആമീൻ ചേലാട്ട്,
എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ, കുവൈത്ത്​ റീജിയനൽ
ഡയറക്ടർ അയ്യൂബ് കച്ചേരി, റീറ്റെയ്ൽ ഓപ്പറേഷൻസ്​ ഡയറക്​ടർ
തഹ്സീർ അലി, അസ്‌ലം ചേലാട്ട്, സി.ഇ.ഒ മുഹമ്മദ് സുനീർ, സി. ഒ.ഒ
റാഹിൽ ബാസിം, സാനിൻ വസീം തുടങ്ങിയവർ ഉദ്​ഘാടന ചടങ്ങിൽ
സംബന്ധിച്ചു. റീജൻസി ഗ്രൂപ്പിന്റെ 78 ആമത്​ റീറ്റെയ്ൽ ഔട്ട്ലെറ്റ്
ആണിത്​. ഉദ്ഘാടനത്തോടനുബന്ധിച്ച്​ വമ്പന്‍ വിലക്കുറവാണ്
പ്രഖ്യാപിച്ചിട്ടുള്ളത്.
ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രളില്‍നിന്നും നേരിട്ട്
ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിനാലാണ്​ വിലക്കുറവിൽ നൽകാൻ
കഴിയുന്നതെന്ന്​ മാനേജ്​മെൻറ്​ വ്യക്​തമാക്കി. ഇടനിലക്കാർക്ക്​
നൽകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും
ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നു. ഒപ്പം
ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.

ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈത്തിലെവിടെയും
സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഗ്രാൻഡ്​
ഏർപ്പെടുത്തിയിട്ടുണ്ടെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു. ഭക്ഷ്യ, ഭക്ഷ്യേതര
ഉല്‍പ്പന്നങ്ങള്‍, അന്താരാഷ്​ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ്
ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍
ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട്​വെയര്‍, ആരോഗ്യ - സൗന്ദര്യ
സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം,
പച്ചക്കറികൾ, ഫാഷൻ വസ്​തുക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും
ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. റീജൻസി
ഗ്രൂപ്പ് കുവൈത്തിൽ 2025 ഓടെ 50 സ്​റ്റോറുകൾ തുറക്കാൻ
പദ്ധതിയിടുന്നതായി റീജൻസി ഗ്രൂപ്പ് എം.ഡി ഡോ. അൻവർ അമീൻ
പറഞ്ഞു.. ഉപഭോക്​താക്കൾക്ക്​ ഏറ്റവും നല്ല സേവനവും വിലക്കുറവും

നൽകാനാണ്​ ശ്രദ്ധിക്കുന്നതെന്നും അവരുടെ പിന്തുണയാണ്​ ഗ്രാൻഡ്​
ഹൈപ്പർ കുറഞ്ഞ കാലയളവിൽ 26 ഔട്ട്ലെറ്റിലേക്ക് വികസിക്കാൻ
കാരണമെന്നും മൂന്ന്​ വർഷം കൊണ്ട്​ 50 ഔട്ട്ലെറ്റ് ​ എത്തിക്കുകയാണ്​
ലക്ഷ്യം

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News