കുവൈത്തിൽ 313,326 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു; രണ്ട് ഡോസ് വാക്സിനേഷൻ ശതമാനം 81 കടന്നു

  • 24/12/2021

കുവൈത്ത് സിറ്റി: കൊവി‍‍ഡ‍് പ്രതിരോധത്തിനുള്ള ബൂസ്റ്റർ ഡോസ് വാക്സിനായി കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്. മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെയാണ് ഇവിടെ വാക്സിൻ നൽകുന്നത്. ജനിത മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോണിന്റെ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിനായുള്ള ആവശ്യം ഉയർന്നിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് പൗരന്മാരും താമസക്കാരുമായി 313,326 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് കഴിഞ്ഞു.

ജനസംഖ്യയുട‌ടെ 81.85 ശതമാനം അതയാത്, 3210223 പേരാണ് ആദ്യ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചതെന്നും ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ആഗോള തലത്തിലുള്ള കൊവി‍ഡ്  സാഹചര്യവും നിലവിലെ അവസ്ഥയിൽ കൊറോണ വൈറസ് വ്യാപനവും കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം ഡിസംബർ 26 മുതൽ ജനുവരി 31 വരെ എല്ലാ മന്ത്രാലയ ജീവനക്കാരുടെയും അവധികൾ സസ്പെൻഡ് ചെയ്തു. 16 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡ‍ോസ് വാക്സിൻ സ്വീകരിക്കാമെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News