കുവൈത്തുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്

  • 24/12/2021

കുവൈത്ത് സിറ്റി: മൂന്ന് മേഖലകളിൽ കുവൈത്തുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ചരിത്രപരമായി തന്നെ വളരെ ദൃഡമാണ്. വ്യാപാരം, സാങ്കേതികവിദ്യ, ടൂറിസം എന്നീ മേഖലകളിൽ കുവൈത്തിന്റെ സഹകരണം ഇന്ത്യക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിഷനായ ആത്മ നിർഭർ ഭാരതരതിന് കുവൈത്തിന്റെ സഹകരണം ആവശ്യമാണെന്നും സ്ഥാനപതി പറഞ്ഞു. 

ഈ വർഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ വലി കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കൊവി‍ഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടെ വിധ തലങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം വളർച്ചയോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വീണ്ടെടുക്കൽ കൈവരിക്കും. മഹാമാരി സാഹചര്യത്തിലും 2020-2021 സാമ്പത്തിക വർഷത്തിൽ 82 ബില്യൺ ഡോളറുമായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ എംബസ്സിയിൽ  ഒരുക്കിയ  ക്രിസ്തുമസ്  പുതുവർഷ  ചടങ്ങിലാണ്  അദ്ദേഹത്തിന്റെ പ്രതികരണം.ചടങ്ങിൽ ഇന്ത്യ ബിസിനസ് ബുള്ളറ്റിന്റെ പുതിയ പതിപ്പ് മാധ്യമ പ്രവർത്തകർക്ക് നൽകി അംബാസിഡർ പ്രകാശനം ചെയ്തു . 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News