രാജസ്ഥാനില്‍ മിഗ്-21 യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

  • 24/12/2021

ന്യൂഡെല്‍ഹി: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണു. ജയ്‌സാല്‍മീറിന് സമീപത്തുണ്ടായ അപകടത്തില്‍ പൈലറ്റ് മരിക്കുകയും ചെയ്തു. വിങ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. സൈനിന്റെ മൃതദേഹം കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സാം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് വിമാനം തകര്‍ന്നതെന്ന് ജെയ്‌സാല്‍മീര്‍ എസ്.പി അജയ് സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുമുന്‍പും മിഗ് 21 വിമാനങ്ങള്‍ തകര്‍ന്നു വീണിറ്റുണ്ട്.

സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Related News