ഒമിക്രോൺ: ആരോ​ഗ്യ സാഹചര്യത്തിൽ വിള്ളൽ വീഴാതിരിക്കാൻ കർശന മുന്നൊരുക്കങ്ങളുമായി കുവൈറ്റ്

  • 24/12/2021

കുവൈത്ത് സിറ്റി: ജനിതക  മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോണിന്റെ സാഹചര്യത്തിൽ കർശന നടപടികളുമായി ആരോ​ഗ്യ മന്ത്രാലയം. വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ ആരോ​ഗ്യ സാഹചര്യത്തിൽ വിള്ളൽ വീഴാതിരിക്കാനുള്ള പരിശ്രമങ്ങളിലാണ് മന്ത്രാലയം. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ കൊവ‍ിഡ് പ്രതിദിന കണക്കുകളിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. ആരോ​ഗ്യ മന്ത്രാലത്തിലെ മേഖലകൾ പൂർണമായി പ്രവർത്തിക്കുന്നതിനായി ജീവനക്കാരുടെ അവധിയുൾപ്പെടെ സസ്പെൻഡ് ചെയ്തു കഴിഞ്ഞു.

ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഉയർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി തന്നെ നിലനിർത്തുന്നതിനും ആരോഗ്യ സാഹചര്യത്തിൽ സാധ്യമായ തിരിച്ചടികൾ തടയുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ജനുവരി രണ്ട് മുതൽ നടപ്പാക്കേണ്ട വ്യവസ്ഥകൾ സംബന്ധിച്ച് സിവിൽ ഏവിയേഷൻ എയൽലൈനുകൾക്ക് സർക്കുലർ അയച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ട പൗരന്മാർക്ക് കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയതാണ് സുപ്രധാന വ്യവസ്ഥ.  ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത രണ്ടാം ഡോസ് എടുത്ത ഒമ്പത് മാസം പിന്നിട്ടവർക്കാണ് നിയന്ത്രണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News