ആശുപത്രി സേവനങ്ങൾക്കായി കഴിഞ്ഞ 8 മാസം കുവൈത്ത് ചെലവഴിച്ചത് 1.1 ബില്യൺ ദിനാർ

  • 25/12/2021

കുവൈത്ത് സിറ്റി: വിവിധ ആശുപത്രി സേവനങ്ങൾക്കായി കുവൈത്ത് എട്ട് മാസം ചെലവാക്കിയത് 1.1 ബില്യൺ കുവൈത്തി ദിനാർ. കൊവിഡ്  മഹാമാരിയെ നേരിടുന്നതിനുള്ള ആരോ​ഗ്യ മന്ത്രാലയത്തിന്റെ പരിശ്രമങ്ങൾ തുടരുമ്പോൾ രാജ്യത്തെ സർക്കാർ ആരോഗ്യ മേഖലയുടെ മറ്റ് ആവശ്യങ്ങൾക്ക് പുറമേ എല്ലാത്തരം വാക്സിനുകൾക്കും ഒപ്പമുള്ള കരാറുകൾ ഉൾപ്പെടെ ഇത്രയും തുക ചെലവാക്കിയത്. പൗരന്മാരുടെയും താമസക്കാരുടെയും എല്ലാ ആരോഗ്യ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ആശുപത്രി സേവനങ്ങൾക്കായുള്ള സർക്കാർ ശരാശരി ചെലവ് ഏകദേശം ഒരു ബില്യൺ ദിനാർ ആണ്.

കൂടാതെ ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള ചെലവ് ഏകദേശം 38 ദശലക്ഷം ദിനാറിലെത്തി. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ നവംബർ അവസാനം വരെ ആരോഗ്യ കാര്യങ്ങൾക്കായി സർക്കാർ ചെലവഴിച്ച തുകയുടെ അളവ് ഈ വർഷം മുഴുവൻ ഈ ആവശത്തിനായി ചെലവഴിക്കാൻ അനുവദിച്ച മൊത്തം ചെലവിന്റെ 39.8%,. ഇത് 2.7 ബില്യൺ ദിനാർ ആണെന്ന് കണക്കാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News