ഒമിക്രോൺ പ്രോട്ടോക്കോൾ: ക്രൈസ്തവർക്ക് ചർച്ചുകളിൽ പ്രത്യേക സമയക്രമം ക്രമീകരിച്ചു‌

  • 25/12/2021

കുവൈത്ത് സിറ്റി: ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ സാഹചര്യത്തിൽ ഒമിക്രോൺ പടരുന്നത് തടയാൻ ക്രൈസ്തവർക്കായി  ചർച്ചുകളിൽ  പ്രത്യേക സമയക്രമം ക്രമീകരിച്ചു. പള്ളികളിലെ ചടങ്ങുുകളിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനായി ആഭ്യന്തര മന്ത്രാലയവും ചർച്ച് അതോറിറ്റികളും ചേർന്നാണ് പ്രവാസികൾക്കായി കൃത്യമായ ഹെൽത്ത് പ്രോട്ടോക്കോൾ ക്രമീകരിച്ചത്. രാജ്യത്ത് ഏഴ് ചർച്ച് അതോറിറ്റികളുമായി ആഭ്യന്തര മന്ത്രാലയം ചർച്ചകൾ നടത്തി. 

തുടർന്ന് പള്ളിയിലെ ശുശ്രൂഷകളിൽ പങ്കെടുക്കുന്ന പ്രവാസി സമൂഹങ്ങൾക്കിടയിൽ ആൾക്കൂട്ടം ഉണ്ടാകാതെ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമുള്ള തീയതികൾ നിശ്ചയിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു. എല്ലാ പള്ളികളിലും 50 ശതമാനം പേരെ ഉൾക്കൊള്ളിച്ച് ശുശ്രൂഷകൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ആളുകളെ വിഭജിച്ചിട്ടുണ്ട്. ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പള്ളികൾ പ്രത്യേക ബസ് ഇവിടെ നിന്ന് തയാറാക്കും. എല്ലാ ആരോ​ഗ്യ മുൻകരുതലുകലും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും നടത്തും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News