ഓൺലൈൻ സേവനങ്ങൾ; ആഭ്യന്തര മന്ത്രാലയം ഇതുവരെ പൂർത്തിയാക്കിയത് 6.7 മില്യൺ ഇടപാടുകൾ

  • 25/12/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ മാർച്ചിൽ ആഭ്യന്തര മന്ത്രാലയം ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ 6.7 മില്യൺ ഇടപാടുകൾ ഇടപാടുകൾ പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് അറിയിച്ചു. മാറ്റ പ്ലാറ്റ്ഫോം, ഓൺലൈൻ റെസിഡൻസി പുതുക്കൽ, കുവൈത്തി പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളാണ് അടക്കമാണിത്. ആർട്ടിക്കിൾ 18 പ്രകാരമുള്ള റെസിഡൻസി പുതുക്കൽ മാത്രം ഒരു മില്യൺ ഇടപാടുകൾ കടന്നിട്ടുണ്ട്.

കൂടാതെ, ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള പിഴ ഓൺലൈനായി അടയ്ക്കുന്നതും ഒരു മില്യൺ ഇടപാടുകൾ പിന്നിട്ടു. ആർട്ടിക്കിൾ 22 പ്രകാരമുള്ള റെസിഡൻസി പുതുക്കലുകളുമായി ബന്ധപ്പെട്ട് 685,414 ഇടപാടുകളാണ് നടന്നിട്ടുള്ളത്. ​ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി പുതുക്കലിന്റെ 447,297 ഇടപാടുകളും ഓൺലൈനായി പൂർത്തിയാക്കി. ഡ്രൈവിം​ഗ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട 421,131 ഇടപാടുകളും റെസിഡൻസി നിയമലംഘനത്തിനുള്ള പിഴയുമായി ബന്ധപ്പെട്ട 201,295 ഇടപാടുകളും ഓൺലൈൻ സേവനം വഴി നടന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News