72 മണിക്കൂർ ക്വാറൻ്റൈൻ: തിരിച്ചെത്തുന്ന മെഡിക്കൽ രംഗത്തുള്ളവർക്ക് ഇളവ് അനുവദിക്കണമെന്ന് കെഎംഎ

  • 25/12/2021

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് തിരികെയെത്തുന്ന മെഡിക്കൽ രംഗത്തുള്ളവർക്ക് ക്വാറൻ്റൈൻ ഇളവ് അനുവദിക്കണമെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ. നിലവിൽ രാജ്യത്ത് തിരികെയെത്തുന്നവർക്ക് 72 മണിക്കൂർ നിർബന്ധിത ക്വാറൻ്റൈൻ ഉണ്ട്. ഇതിന് ശേഷം പി സി ആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ ക്വാറൻ്റൈൻ അവസാനിപ്പിക്കാം. ഇതിൽ മെഡിക്കൽ രംഗത്ത് നിന്നുള്ളവരെ ഒഴിവാക്കണമെന്നാണ് കെ എം എ മന്ത്രിസഭയോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

ആരോഗ്യ വിഭാഗത്തിന് ബാധ്യത കുറയ്ക്കാനും മികച്ച മെഡിക്കൽ കെയറിനെ ബാധിക്കാതിരിക്കാനുമാണ് കെ എം എ ഈ നിർദേശം മുന്നോട്ട് വച്ചിട്ടുള്ളതെന്ന് വ്യത്തങ്ങൾ പറഞ്ഞു.കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ അടിയന്തിരമായി കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് മന്ത്രിസഭയ്ക്കും കൊറോണ എമർജൻസി മന്ത്രി കമ്മിറ്റിക്കും അസോസിയേഷൻ നന്ദി പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News