കുവൈത്തിൽ ലൈസൻസ് പുതുക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും പുറത്തിറക്കി ; അറിയാം വിശദ വിവരങ്ങൾ

  • 25/12/2021

കുവൈറ്റ് സിറ്റി : പൗരന്മാർക്കും പ്രവാസികൾക്കും ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനിലെ 1976/81 പ്രമേയത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ-അലി  തീരുമാനം പുറപ്പെടുവിച്ചു.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ, അതിന്റെ കാലാവധി തീരുന്നതിന് 30 ദിവസത്തിനകം അല്ലെങ്കിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നിർണ്ണയിക്കുന്ന മറ്റേതെങ്കിലും കാലയളവിനുള്ളിൽ ഇതിനായി തയ്യാറാക്കിയ ഫോമിൽ സമർപ്പിക്കണം, കൂടാതെ തിരിച്ചറിയൽ , താമസ സ്ഥല രേഖ, റെസിഡൻസി രേഖ,  ട്രാഫിക് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ചുമത്തിയ പിഴയുടെ ക്ലീയറൻസ്  സർട്ടിഫിക്കറ്റും ഇതോടൊപ്പം ചേർക്കണം.  അതോടൊപ്പം  നിശ്ചിത ഫീസ് അടച്ചതിന് ശേഷം പുതുക്കൽ നടപടികൾ ആരംഭിക്കും 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News