കുവൈത്ത് ക്രിസ്തുമസ് ആഘോഷനിറവില്‍

  • 25/12/2021

കുവൈത്ത് സിറ്റി : യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയുമായി നാടും നഗരവും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു.ഏവർക്കും ക്രിസ്തുമസ്‌ പുതുവത്സര ആശംസകൾ നേർന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജും കുടുംബവും.  സോഷ്യൽ മീഡിയ വഴിയാണു അദ്ദേഹം ആശംസകൾ നേർന്നത്‌.ക്രിസ്തുമസ്‌, പുതുവത്സര അലങ്കാരങ്ങളും കുടുംബത്തോടൊപ്പം ചേർന്നുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയില്‍  പങ്കുവെച്ചു. കോവിഡ് ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രിസ്തുമസ്‌ പുതുവത്സര ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും കോവിഡ്  നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്  ഈ വര്‍ഷം ആഘോഷ പരിപാടികള്‍ രാജ്യത്തിന്‍റെ പ​ല​യി​ട​ത്താ​യി ന​ട​ക്കു​ന്നു​ണ്ട്. 

ആഘോഷത്തിന്‍റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങളോടെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനകളും മറ്റ് ചടങ്ങുകളുമുണ്ട്. വി​വി​ധ  കൂട്ടായ്മകളുടെ  നേ​തൃ​ത്വ​ത്തി​ൽ ക​രോ​ൾ ഗാ​നാ​ലാ​പ​നം, പു​ൽ​ക്കൂ​ട്‌ ഒ​രു​ക്ക​ൽ, ക്രി​സ്മ​സ് ട്രീ ​അ​ല​ങ്ക​രി​ക്ക​ൽ തു​ട​ങ്ങി​യ മ​ത്സ​ര​പ​രി​പാ​ടി​ക​ളും സംഘടിപ്പിക്കുന്നുണ്ട്. വിശാസികള്‍ വീടുകളില്‍  നക്ഷത്രവിളക്കുകള്‍ തൂക്കിയും ഉണ്ണിയേശുവിന് പുല്‍ക്കൂടുകള്‍ ഒരുക്കിയുമാണ് ക്രിസ്തുമസിനെ വരവേറ്റത്. ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന പാതിരാകുര്‍ബാനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്തുമസിന്റെ ഭാഗമായി വിവിധ തിരുകര്‍മങ്ങളും നടന്നു. വിശ്വാസികളുടെ 25 നോമ്പാചരണത്തിനും ഇതോടെ സമാപനമായി. മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയില്‍ മിക്ക കെട്ടിടങ്ങളും  വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ന​ക്ഷ​ത്രാ​ലം​കൃ​ത​മാ​ണ്. 

Related News