'നൃത്തം അശ്ലീലം, മതവികാരം വ്രണപ്പെടുത്തുന്നു'; സണ്ണിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പുരോഹിതന്മാര്‍

  • 25/12/2021

മഥുര: സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബത്തിനെതിരെ മഥുരയിലെ പുരോഹിതന്മാര്‍. 'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെടുന്നു. 

1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണ്‍ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ ആല്‍ബം നിരോധിച്ച്   നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പുരോഹിതിനായ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. അശ്ലീല ചുവയുള്ള നൃത്തം മതവികാരം ഹനിക്കുന്നതാണ്. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ  ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സണ്ണിയുടെ നൃത്തത്തിനെതിരെ  സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദൃശ്യം പിൻവലിച്ച് പരസ്യമായി മാപ്പ് പറയാതെ ഇന്ത്യയിൽ തുടരാൻ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അപമാനകരമായ രീതിയിൽ ഗാനം അവതരിപ്പിച്ചതിലൂടെ സണ്ണി ലിയോൺ ബ്രിജ്ഭൂമിയുടെ അന്തസ്സ് കെടുത്തിയതായി അഖില ഭാരതീയ തീർത്ഥ് പുരോഹിത് മഹാസഭയുടെ ദേശീയ പ്രസിഡന്റ് മഹേഷ് പതക്കും പ്രതികരിച്ചു. കഴിഞ്ഞ ബുധനാഴ്ച സരേഗമ മ്യൂസിക് ആണ് മധുബൻ എന്ന മ്യൂസിക് വീഡിയോ പുറത്തിറക്കിയത്.  

Related News